തൃശൂർ: തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി എ കെ സുരേഷ് ആണ് ഇവിടെ വിജയിച്ചത്. ഇരുന്നൂറിൽ അധികം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. നിലവിൽ ആറു സീറ്റുകൾ മാത്രമുള്ള തൃശൂർ കോർപറേഷനിൽ വിജയം പ്രതീക്ഷിച്ചതാണ് ബി. ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖരെ പാർട്ടി രംഗത്തിറക്കിയത്.
Also Read-
തിരുവനന്തപുരം കോർപറേഷനിൽ ഇടത് മേയർ സ്ഥാനാർത്ഥി എ.ജി ഒലീന പരാജയപ്പെട്ടുഏറ്റവും കോർപറേഷനിലെ 28 വാർഡുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ 12 ഇടത്ത് യുഡിഎഫും 15 ഇടത്ത് എൽഡിഎഫും നാലിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.
Also Read-
കൊച്ചി കോർപറേഷനിൽ യുഡിഫ് പിന്തുണച്ച വെൽഫെയർ സ്ഥാനാർഥിക്ക് വിജയംകൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയോട് ഒരു വോട്ടിനാണ് വേണുഗോപാൽ തോറ്റത്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ഇടതുമുന്നണിയുടെ മേയർ സ്ഥാനാർഥി എ.ജി. ഒലീന പരാജയപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.