Also Read- മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരും; പ്രഖ്യാപനവുമായി കെ. സുരേന്ദ്രൻ
ബി ജെ പിയുടെ പ്രകടന പത്രികയിലേക്ക് പല നിർദേശങ്ങളും നൽകിയിട്ടുണ്ട്. കേരള സർക്കാരിനെ കൊണ്ടും ഒന്നും സാധിക്കുന്നില്ല. എപ്പോഴും കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നതുകൊണ്ടാണ് ഇവിടെ കാര്യങ്ങളൊന്നും നടക്കാത്തത്. കേന്ദ്ര സർക്കാരിനോട് യോജിച്ചാണ് പോകേണ്ടത്. അത് ഇപ്പോൾ ബിജെപിക്കേ സാധിക്കൂ. കേരളത്തിന്റെ വികസനമല്ല മുന്നണികൾ നോക്കുന്നത്. പാർട്ടിയുടെ താൽപര്യമാണ് നോക്കുന്നത്. രാഷ്ട്രീയം പറയുക അല്ല. അനുഭവത്തിൽ നിന്നാണ് പറയുന്നത്. - ശ്രീധരൻ പറഞ്ഞു.
advertisement
Also Read- യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ
നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മാത്രമാണ് ആഗ്രഹം. അതിന് ഇപ്പോൾ ബി ജെ പിയിൽ ചേർന്നാലേ സാധിക്കൂ. തെരഞ്ഞെടുപ്പ് മത്സരം ലക്ഷ്യമില്ല. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മത്സരിക്കും. യു ഡി എഫിനെയോ എൽ ഡി എഫിനെയോ ആക്രമിക്കാൻ അല്ല പോകുന്നത്. ബി ജെ പിയോട് ചേർന്ന് രാജ്യത്തിന് എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. താൻ വരുന്നതോടെ ബി ജെ പിയുടെ ഇമേജ് മാറും. സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങൾ വരണം. ആളുകൾക്ക് ജോലി വേണം. പുറമേ നിന്ന് ആളു വന്ന് പണിയെടുക്കുന്ന സാഹചര്യം മാറണം. 20 കൊല്ലമായി ഒരു വ്യവസായവും കേരളത്തിൽ വന്നിട്ടില്ല. കെ സുരേന്ദ്രന്റെ യാത്രയിൽ പങ്കെടുക്കില്ല. ഗവർണർ പദവി സ്വീകരിക്കില്ല. ആ പദവിയിലിരുന്നാൽ രാജ്യത്തെ സേവിക്കാൻ കഴിയില്ല- ശ്രീധരൻ പറഞ്ഞു.
Also Read- സോഷ്യൽ മീഡിയയിൽ വൈറലായി 'പറക്കും ദോശ', പ്രശംസിച്ചും വിമർശിച്ചും കാഴ്ച്ചക്കാർ
ബി ജെ പി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചാരണം ശരിയല്ല. അത് ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ്. നാട് നന്നാക്കണമെന്ന് മാത്രമേ ബിജെപിക്ക് ഉദ്ദേശമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. വിജയയാത്രയില്‍ വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
