സോഷ്യൽ മീഡിയയിൽ വൈറലായി 'പറക്കും ദോശ', പ്രശംസിച്ചും വിമ‍‍ർശിച്ചും കാഴ്ച്ചക്കാ‍ർ‌

Last Updated:

ആവി പറക്കുന്ന ദോശ വിളമ്പുന്ന രീതിയാണ് ഇവിടുത്തെ പ്രത്യേകത.

മുംബൈ:  രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് മുംബൈയിലെ തെരുവ് ഭക്ഷണശാലകൾ. ജനക്കൂട്ടത്തെ ആകർഷിക്കാൻ നിരവധി പൊടിക്കൈകളും തെരുവ് കച്ചവടക്കാർ ഉപയോഗിക്കാറുണ്ട്. സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആവി പറക്കുന്ന ദോശ വിളമ്പുന്ന രീതിയാണ് ഇവിടുത്തെ പ്രത്യേകത.
'ഫ്ലൈയിംഗ് ദോശ' അഥവാ പറക്കും ദോശകൾ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്.  ദോശ കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ഉന്നം തെറ്റാതെ ദോശ പ്ലേറ്റിലെത്തിക്കുന്ന ഈ ദോശ വിൽപ്പനക്കാരന്റെ പ്രത്യേക കഴിവിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വായുവിലൂടെ പറന്നാണ് ഉപഭോക്താവിന്റെ പ്ലേറ്റിലേക്ക് ദോശ നേരിട്ട് എത്തുന്നത്.
advertisement
'Street Food Recipes' എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം 84 മില്യൺ പേ‍ർ വീഡിയോ കണ്ടിട്ടുണ്ട്.
സാധാരണ ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്. എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേയ്ക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ് ചില‍‍‍ർ ഭക്ഷണത്തോട് 'അനാദരവ്' കാണിക്കുന്നതായും ഇങ്ങനെ ഭക്ഷണം വിളമ്പുന്നത് 'അനാവശ്യം' ആണെന്നും കമന്റ് ചെയ്തിട്ടുണ്ട്. ചില‍ർ ഈ വീഡിയോ കണ്ട് പ്രകോപിതരുമായി.
advertisement
വീഡിയോയിൽ ഇത്ര രസകരമായി എന്തിരിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. നല്ല ഭക്ഷണം ഉണ്ടാക്കാൻ ഈ പ്രകടനത്തിന്റെ ആവശ്യമുണ്ടോയെന്നാണ് മറ്റ് ചിലരുടെ സംശയം. ഈ കഴിവ് മികച്ചതാണ്. എന്നാൽ ഭക്ഷണം വിളമ്പുന്ന ഈ രീതി അനാവശ്യമാണെന്ന് മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട് 'ഫ്ലൈയിംഗ് ദോശ'യെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോഷ്യൽ മീഡിയയിൽ വൈറലായി 'പറക്കും ദോശ', പ്രശംസിച്ചും വിമ‍‍ർശിച്ചും കാഴ്ച്ചക്കാ‍ർ‌
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement