മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരും; പ്രഖ്യാപനവുമായി കെ. സുരേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ
കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
advertisement
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്ക് ഒരു പ്രശ്നവുമില്ലെന്നും പ്രതിഷേധക്കാർക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇ ശ്രീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഇ ശ്രീധരൻ അന്ന് നടത്തിയത്. കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാണ് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയത്.
advertisement
രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇ ശ്രീധരൻ ഇവയെല്ലാം യാഥാർത്ഥ്യമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2021 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരും; പ്രഖ്യാപനവുമായി കെ. സുരേന്ദ്രൻ