TRENDING:

യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളത് ? ചിന്താ ജെറോമിന്‍റെ ശമ്പള വര്‍ദ്ധനവിനെതിരെ കെ.സുരേന്ദ്രന്‍

Last Updated:

സാധാരണക്കാരന്റെ ചില്ലിക്കാശ് തിന്നു തടിച്ചു കൊഴുക്കുന്ന വെറും അഴിമതിക്കാരായി മാറിയിരിക്കുകയാണ് ഈ കമ്മീഷനുകളെല്ലാമെന്ന് സുരേന്ദ്രന്‍ തുറന്നടിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷൻ മാറിയിരിക്കുകയാണ്. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളമെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement

‘സാധാരണക്കാരന്റെ ചില്ലിക്കാശ് തിന്നു തടിച്ചു കൊഴുക്കുന്ന വെറും അഴിമതിക്കാരായി മാറിയിരിക്കുകയാണ് ഈ കമ്മീഷനുകളെല്ലാം. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും കാശില്ല, പൊലീസ് ജീപ്പിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല.

Also Read-എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിന്; യുവജന കമ്മീഷൻ ചെയർപെഴ്സണ് ശമ്പളം ഒരു ലക്ഷം; 2017ലെ കുടിശിക നല്‍കും

ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളം’- കെ.സുരേന്ദ്രന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ്  ഉയർത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് നിലവിലെ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളത് ? ചിന്താ ജെറോമിന്‍റെ ശമ്പള വര്‍ദ്ധനവിനെതിരെ കെ.സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories