നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയില്‍ കൊണ്ടെത്തിച്ചതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ തിരുവനന്തപുരത്തെത്തി.
Also Read-വന്ദേ ഭാരത് കേരളത്തില്‍ ‘പുഷ് പുള്‍’ ആകുമോ? തള്ളി മറിച്ച് മൂന്ന് മുന്നണികളും
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളികൾക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം”. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ. നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്.
advertisement