TRENDING:

ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി കാർഡ് വിതരണം; സഭാ മേലധ്യക്ഷന്മാരെ BJP നേതാക്കള്‍ സന്ദര്‍ശിച്ചു

Last Updated:

കേന്ദ്രമന്ത്രി വി മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസ് എത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഈസ്റ്റർ ആശംസകളുമായി ബിജെപിയുടെ വീടുകൾ കയറിയുള്ള കാർഡ് വിതരണം. ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ നേതാക്കള്‍ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസ് എത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തി. പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ തലശ്ശേരി ബിഷപ്പ് ഹൗസും സന്ദർശിച്ചു.
advertisement

ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ എത്തി. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു.

Also Read-‘മോദി വിജയിച്ച രാഷ്ട്രീയ നേതാവ്; BJP ഭരണത്തിൽ രാജ്യത്തെ ക്രിസ്ത്യാനികൾ സുരക്ഷിതർ’; കർദിനാൾ ജോർജ് ആലഞ്ചേരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ തലശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്ക് നേതാക്കൾ ഈസ്റ്റർ ആശംസാകാർഡ് കൈമാറുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി കാർഡ് വിതരണം; സഭാ മേലധ്യക്ഷന്മാരെ BJP നേതാക്കള്‍ സന്ദര്‍ശിച്ചു
Open in App
Home
Video
Impact Shorts
Web Stories