ഇതും വായിക്കുക: കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ
പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ.സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു.
advertisement
വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചു. വോട്ട് ചോദിക്കാൻ അനുവദിക്കാത്തതിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു.
Summary: Tensions flared in Palakkad as UDF candidate Ramesh Pisharody was blocked by a group of BJP women activists during his election campaign in the South constituency. The incident took place in Vadakkanthara, a known stronghold of the BJP. The protest was led by BJP Councilor Sindhu Rajan. The activists reportedly blocked Pisharody’s path, shouting slogans and stating that they would not allow "misogynistic Congressmen" into the area.
