ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പി എസ് സിയില്‍ തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും നിശ്ചയിച്ചത് സര്‍ക്കാരല്ല, പകരം അക്കൗണ്ടന്റ് ജനറലാണ്. പെന്‍ഷനും മറ്റാനുകൂല്യങ്ങളും തിരികെപ്പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ധനമന്ത്രി തോമസ് ഐസക്കിന് തന്നോടുള്ള വിരോധമാണ് പ്രധാന കാരണം.
Related News- മുൻ PSC ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണന് യുഡിഎഫ് സർക്കാർ നൽകിയ അധിക ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് മന്ത്രിസഭാ യോഗം
advertisement
2008 ഡിസംബറില്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും താന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ കോളജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ താന്‍ കോടതിയെ സമീപിച്ച് പെന്‍ഷനടക്കം ലഭിക്കുന്നതിന് അനുകൂല ഉത്തരവ് നേടി. എന്നാല്‍ ഉത്തരവ് നടപ്പാക്കാതിരുന്നതോടെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് താന്‍ പി എസ് സി ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ സര്‍വ്വീസ് തുടര്‍ച്ച നല്‍കാനും ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചത്. ഇത് കണക്കിലെടുക്കാതെയാണ് ഇപ്പോഴുള്ള നടപടി. സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.എസ്.രാധാകൃഷ്ണന്‍ വ്യക്തമാക്കി.
പി എസ് സി മുൻ ചെയർമാനായ ഡോ.കെ.എസ്. രാധാകൃഷ്ണന് ഉമ്മൻ ചാണ്ടി സർക്കാർ വഴിവിട്ട് അധിക ആനുകൂല്യം നൽകിയെന്നാണ് സർക്കാർ കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കാനാണ് ഒടുവിലത്തെ
മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Also Read- തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാം; അനുമതി കർശന ഉപാധികളോടെ
2011 മുതൽ 2016 വരെ പി എസ് സി ചെയർമാനായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണൻ. അതിനു മുൻപ് സംസ്കൃത സർവകലാശാലയിലെ റീഡറും. പി എസ് സി ചെയർമാൻ എന്ന നിലയിൽ പെൻഷനും ആനുകൂല്യങ്ങളും നൽകണം എന്നാവശ്യപ്പെട്ട് കെ എസ് രാധാകൃഷ്ണൻ 2013 ൽ സർക്കാരിനെ സമീപിച്ചു. 2013 മാർച്ച് 31 ലെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനവുമെടുത്തു. 2016ൽ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ കൊച്ചി ഇടപ്പള്ളി സ്വദേശി പി എ ആൻറണി മുൻ സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. സർക്കാർ ധനവകുപ്പിൻ്റേയും അഡ്വക്കേറ്റ് ജനറലിൻ്റെയും ഉപദേശം തേടി. ഈ ഉപദേശം പരിഗണിച്ചാണ് അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കാലടി സംസ്കൃത സർവകലാശാലയിൽ റീഡറായിരുന്നപ്പോഴുള്ള ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാകണം പെൻഷൻ കണക്കാക്കേണ്ടത് എന്നായിരുന്നു നിയമോപദേശം . 23,3 18 രൂപ പെൻഷൻ നൽകേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നൽകേണ്ടതിനു പകരം 14 ലക്ഷവും രാധാകൃഷ്ണനു ലഭിച്ചു. 13, 12,8 69 രൂപയായിരുന്നു കമ്മ്യൂട്ടേഷൻ അർഹത. ഡോ. കെ എസ് രാധാകൃഷ്ണന് ലഭിച്ചത് 16,78,842 രൂപയായിരുന്നെന്നും ധനവകുപ്പ് കണ്ടെത്തി. അധികമായി വാങ്ങിയെടുത്ത ഈ തുകയാണ് തിരിച്ചുപിടിക്കുന്നത്.
ഇപ്പോൾ ബി ജെ പി നേതാവാണ് ഡോ. രാധാകൃഷ്ണൻ. ലോക്സഭ തെരഞ്ഞെടുപ്പിലും അദ്ദേഹം ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.