TRENDING:

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ‌; 'പുറത്തിറങ്ങാനാകാതെ ജയിലിൽ‌ കഴിയുന്നവർക്ക് ഐക്യദാർഢ്യം'

Last Updated:

ജയിലിൽ നാടകീയ നീക്കങ്ങളുമായി ബോബി. റിമാൻഡ് കഴിയുന്ന മറ്റ്‌ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുറത്തിറങ്ങുന്നില്ലെന്ന് അഭിഭാഷകരെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്.
News18
News18
advertisement

വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്കും ജയിൽ മോചിതരാകാൻ സാധിച്ചാലേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കിൽ ഒപ്പിടാൻ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്.

Also Read- 'ബോച്ചേയ്ക്കൊപ്പം'; ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുമ്പിൽ ആരാധകരുടെ തിക്കും തിരക്കും

advertisement

ആറുദിവസമായി കാക്കനാട് ജയിലിൽ കഴിയുകയാണ്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകിട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാർത്തകൾ. ബോബിയെ സ്വീകരിക്കാനായി ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികൾ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുൾപ്പെടുന്ന വലിയൊരുകൂട്ടവും പ്ലക്കാർഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾ നടന്നത്.

Also Read- 'ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ല; മറ്റുള്ളവരെ പരാമർശിക്കുമ്പോൾ ജാഗ്രത പുലർത്തണം'; ബോബി ചെമ്മണ്ണൂരിന് ജാമ്യം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയിമിങ് സമൂഹത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ‌; 'പുറത്തിറങ്ങാനാകാതെ ജയിലിൽ‌ കഴിയുന്നവർക്ക് ഐക്യദാർഢ്യം'
Open in App
Home
Video
Impact Shorts
Web Stories