'ബോച്ചേയ്ക്കൊപ്പം'; ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുമ്പിൽ ആരാധകരുടെ തിക്കും തിരക്കും

Last Updated:

സ്ത്രീകളും യുവാക്കളുമടക്കം പൂക്കളും പ്ലക്കാർഡുകളുമായി ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാനായി ജയിലിനു മുന്നിൽ തടിച്ചു കൂടിയിട്ടുണ്ട്

News18
News18
നടി ഹണി റോസിനെ ലൈം​ഗികമായി അധിക്ഷേപിച്ചുവെന്ന കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ ജയിലിന് മുന്നിൽ ആരാധകരുടെ പ്രവാഹം. സ്ത്രീകളും യുവാക്കളുമടക്കം പൂക്കളും പ്ലക്കാർഡുകളുമായി ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാനായി ജയിലിനു മുന്നിൽ തടിച്ചു കൂടിയിരുന്നു. കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് ആരാധക പ്രവാഹം. ബോച്ചേയ്ക്കൊപ്പം എന്ന പ്ലക്കാർഡും ഉയർത്തി പിടിച്ചാണ് എത്തിയത്.
ഇവരെ കൂടാതെ മെൻസ് അസോസിയേഷൻ ഭാരവാഹികളും ബോബിയെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലിൽ എത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം, സാക്ഷീകളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ജാമ്യം അനുവധിച്ചത്.
അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.
advertisement
ബോഡി ഷെയിമിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുള്ളവരെ കുറിച്ച് പരാമർശം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും കോടതി ഉത്തരവിൽ‌ ചൂണ്ടാക്കാട്ടി. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി നിർ‌ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബോച്ചേയ്ക്കൊപ്പം'; ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുമ്പിൽ ആരാധകരുടെ തിക്കും തിരക്കും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement