TRENDING:

ചിന്നു പാപ്പുവിനെ തുടർച്ചയായി ആൺ സുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ

Last Updated:

കാസർകോടൻ ഭാഷാശൈലിയിലൂടെ ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത താരമാണ് രേഷ്മ

advertisement
കാസർകോട്: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് വിളിക്കപ്പെടുന്ന രേഷ്മയെ (25) വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആസാദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടത്.
News18
News18
advertisement

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ ജോലിക്ക് പോയിരുന്ന ആൺസുഹൃത്ത് ചിന്നുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചയ്ക്കും ഫോൺ എടുക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് മറ്റൊരു വ്യക്തിക്കൊപ്പം ക്വാട്ടേഴ്‌സിലെത്തുകയായിരുന്നു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ചിന്നുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

ചിന്നുവിന്റെ മരണത്തിൽ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു കഴിഞ്ഞ കുറച്ചു കാലമായി ആസാദ് നഗറിലായിരുന്നു താമസം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാസർകോടൻ ഭാഷാശൈലിയിലൂടെ ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത താരമാണ് രേഷ്മ. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായത്. ആദൂർ ആലന്തടുക്ക സ്വദേശിയായ ഗംഗാധരന്റെ മകളാണ്. വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലാത്ത രേഷ്മയുടെ നാല് വയസ്സുള്ള മകൻ നിലവിൽ രേഷ്മയുടെ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്നു പാപ്പുവിനെ തുടർച്ചയായി ആൺ സുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories