TRENDING:

ഭക്ഷണാവശിഷ്ടം കളയാൻ ശ്രമിക്കുന്നതിനിടെ കായലിൽ വീണ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Last Updated:

വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ ഭക്ഷണ മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം നെട്ടൂരിൽ കായലിൽ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ പരിശോധനയിൽ ഊന്നി വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement

വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ ഭക്ഷണ മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്. തുടർന്ന് കായലിൽ തിരച്ചിൽ നടത്തുകയായിരുന്നു

ഫയർ ഫോഴ്സും സ്കൂബാ ടീമും പെൺകുട്ടിക്ക് വേണ്ടി കായലിൽ തിരച്ചിൽ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലപ്പുറം മൈലാടിപ്പാലം സ്വദേശി മുതിരപറമ്പിൽ ഫിറോസിന്റെയും ഫാത്തിമാ മുംതാസിന്റെയും മൂത്തമകളാണ്. ഫിദയുടെ കുടുംബം നെട്ടൂരിൽ ഒന്നരമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പനങ്ങാട് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷണാവശിഷ്ടം കളയാൻ ശ്രമിക്കുന്നതിനിടെ കായലിൽ വീണ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories