ലോറി ഓടിച്ചിരുന്ന ചട്ടിപ്പറമ്പ് സ്വദേശി ജാഫർ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ലോറിയിൽ കുടുങ്ങിക്കിടന്ന മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പള്ളിയാലി സ്പിന്നിൽ റോഡിൽ അപകടം സംഭവിച്ചത്. 'മലയിൽ ഫുഡ്‌സി'ന്റെ സെയിൽസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടമായ ലോറി ജനവാസ മേഖല ഒഴിവാക്കി അടുത്തുള്ള ഒഴിയിടത്തിലേക്ക് മാറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും സമീപത്തെ ആഴമേറിയ ക്വാറി കുളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
advertisement
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളാണ് വൈരംകോട് വേലയ്ക്ക് പോവുകയായിരുന്ന നാട്ടുകാരെ വിവരമറിയിച്ചത്. ഇവർ ഉടൻ തന്നെ ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തിയെങ്കിലും മുസ്തഫയുമായി വാഹനം വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ലോറി ഉയർത്താനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടു. രാത്രിയായതോടെ വെളിച്ചമെത്തിച്ചും കൂടുതൽ ക്രയിനുകൾ ഉപയോഗിച്ചും പ്രവർത്തനം ഊർജിതമാക്കി. ഒടുവിൽ ഏഴ് മണിക്കൂറിന് ശേഷം ലോറി കരയ്ക്കടുപ്പിച്ചു. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
