TRENDING:

ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ; വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തും

Last Updated:

ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്നാണ് ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. പുകയുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണ്. ജസ്റ്റിസ് ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിമർശനം.
Image-PTI
Image-PTI
advertisement

ഭരണ നിര്‍വഹണത്തിലെ വീഴ്ച്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. വേണ്ടി വന്നാൽ സർക്കാരിന് 500 കോടി പിഴ ചുമത്തുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Also Read- കൊച്ചിയിലെ അമ്ല മഴ? സാമ്പിൾ ശേഖരിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്; കയ്യൊഴിഞ്ഞ് ദുരന്തനിവാരണ അതോറിറ്റി

ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ അറിയിച്ചു.

advertisement

Also Read- ‘പഠിച്ച് രേഖപെടുത്തിയില്ലെങ്കിൽ കൊച്ചിയിലെ കാൻസറും ശ്വാസകോശരോഗങ്ങളുമെല്ലാം ബ്രഹ്മപുരത്തിന്റെ അക്കൗണ്ടിലായേക്കാം’

അതേസമയം, കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്നും അല്ലെന്നും ഉള്ള വാദപ്രതിവാദങ്ങൾ കൊഴുക്കുമ്പോൾ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന് പ്രചരണം ശക്തമായത്. എന്നാൽ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ; വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തും
Open in App
Home
Video
Impact Shorts
Web Stories