Also Read- Gold Price Today, March 28: രണ്ടാം ദിവസവും സ്വർണവില താഴേക്ക്; പുതിയ നിരക്കുകൾ അറിയാം
സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിജിപി വഴി ചീഫ് സെക്രട്ടറിക്ക് കൈമാറി. സെക്ടര്‍ ഒന്നിലെ സിസിടിവി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിസിടിവി ഫോക്കസ് ചെയ്തിരുന്ന പ്രദേശത്തായിരുന്നില്ല തീപിടിച്ചത്. അതിനാല്‍ തീപിടിച്ചു തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
advertisement
തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഉപഗ്രഹദൃശ്യങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്. കനത്തചൂട് ഒരുപക്ഷേ തീപ്പിടിത്തത്തിന് കാരണമായിരിക്കാം എന്ന സൂചന ഉണ്ടെങ്കിലും അട്ടിമറി സാധ്യത പൂര്‍ണമായി തള്ളിക്കളയാതെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.