TRENDING:

കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌

Last Updated:

അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥന് പരസ്യമായി സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്

advertisement
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവിന് ജയിലിന് പുറത്ത് ആവേശോജ്ജ്വല സ്വീകരണം. റിമാൻഡ് കാലാവധി പൂർത്തിയാക്കി കോട്ടയം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജുവിനെ സ്വീകരിക്കാൻ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളുമാണ് എത്തിയത്.
News18
News18
advertisement

കഴിഞ്ഞ ജനുവരി 30-നാണ് ചേർത്തലയിൽ വെച്ച് ഏജന്റ് മുഖേന 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് സംഘം ബിജുവിനെ അറസ്റ്റ് ചെയ്തത്. സർവീസിൽ നിന്ന് വിരമിക്കാൻ കേവലം രണ്ട് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഈ നടപടി.

അഴിമതിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനാണെങ്കിലും, ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ. 37 വർഷത്തെ ദീർഘമായ സർവീസിനിടെ ബിജുവിനെതിരെ ഇതുവരെ മറ്റ് പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് സ്വീകരിക്കാനെത്തിയവർ ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ നിന്ന് പ്രത്യേക ബസ്സിലാണ് ഡ്രൈവിങ് സ്കൂൾ ഉടമകളും മറ്റും കോട്ടയത്തെ ജയിൽ കവാടത്തിൽ സ്വീകരണത്തിനായി എത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥന് പരസ്യമായി സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌
Open in App
Home
Video
Impact Shorts
Web Stories