TRENDING:

Kerala Budget 2021| തോട്ടങ്ങളിൽ പഴവർഗ കൃഷി; യാഥാർത്ഥ്യമാകുന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം

Last Updated:

സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷിക വിസ്തൃതിയുടെ 27.5 ശതമാനം തോട്ടം മേഖലയാണ്. റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ തോട്ടങ്ങളിലായി മൂന്നര ലക്ഷം തൊഴിലാളികള്‍ ഉപജീവനം നടത്തുന്നുണ്ടെന്നാണ് കണക്ക്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാന്‍ പുതിയ നയം രൂപീകരിക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. തോട്ടം മേഖലയുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. കോവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവൽക്കരണം ആവശ്യമാണെന്നാണ് ബജറ്റ് വിലയിരുത്തല്‍. ആറുമാസം കൊണ്ട് വകുപ്പുകള്‍ മുന്‍കൈയെടുത്ത് നയം രൂപീകരിക്കും. പദ്ധതി നടപ്പാക്കാന്‍ രണ്ടു കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷിക വിസ്തൃതിയുടെ 27.5 ശതമാനം തോട്ടം മേഖലയാണ്. റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ തോട്ടങ്ങളിലായി മൂന്നര ലക്ഷം തൊഴിലാളികള്‍ ഉപജീവനം നടത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ഉയർന്ന കൃഷിചെലവും ഉല്‍പന്നങ്ങളുടെ വിലയിടിവും തോട്ടങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാമാറ്റവും ഉൽപാദനം ഗണ്യമായി കുറച്ചു. ഈ സാഹചര്യത്തിലാണ് പഴവര്‍ഗങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം അനുവദിക്കണമെന്ന വാദം ശക്തമായത്.

Also Read- Kerala Budget 2021 | വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി; 100 കോടി രൂപയായി കുടുംബശ്രീ ഗ്രാൻഡ്

advertisement

വർഷത്തിൽ ഒൻപതു മാസവും തോട്ടങ്ങളിൽ പഴവർഗങ്ങളുടെ ഉൽപാദനം നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. റമ്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി ഉയർന്ന മൂല്യമുള്ള പഴങ്ങൾ വരെ ഇനി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനാകും. തോട്ടവിളകളുടെ വൈവിധ്യവല്‍കരണമെന്ന ബജറ്റ് പ്രഖ്യാപനം ഈ മേഖലയ്ക്ക് ഉണര്‍വാകുമെന്നാണ് കര്‍ഷകരുടെയും വിലയിരുത്തല്‍. ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമിയിൽ മറ്റു വിളകൾ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാനുള്ള നിയമ പരിരക്ഷ ഇല്ലാതാകും. അതിനാൽ ഈ നിയമത്തിന്റെ അന്തഃസത്ത നിലനിർത്തിയുള്ള ഭേദഗതിയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

advertisement

തീരദേശത്ത് 11000 കോടി രൂപയുടെ വികസന പ്രവർത്തനം

തീരദേശത്ത് 11000 കോടി രൂപയുടെ വികസന പ്രവർത്തനം നാല് വർഷത്തിൽ പൂർത്തിയാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച തീരദേശ സ്കൂളുകളും തീരദേശ മത്സ്യ വിപണികളുടേയും നിർമാണം ഉൾപ്പെടെയാണ് 11,000 കോടി രൂപയുടെ വികസന പദ്ധതി. തീരദേശ സംരക്ഷണ പദ്ധതി, തീരദേശ ഹൈവേ പദ്ധതി, വേ-സൈഡ് സൗകര്യ പദ്ധതി എന്നിവ അടങ്ങുന്നതാണ് പാക്കേജ്. തീരദേശ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകുന്നതായിരിക്കും പദ്ധതിയെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. തീര മേഖലയുടെ രക്ഷയ്ക്ക് അഞ്ചുവർഷം കൊണ്ട് 5300 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കും.

advertisement

തീരദേശം സംരക്ഷിക്കാൻ ശാസ്ത്രീയ പദ്ധതിയും പ്രഖ്യാപിച്ചു. കടലോര മേഖലയിൽ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ധനസമാഹരണത്തിന് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനെ ആശ്രയിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് സംസ്ഥാനം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനെ ഉപയോഗപ്പെടുത്തുന്നത്. തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് പൂർണമായും നിലനിർത്തി കൂട്ടിച്ചേർക്കലുകൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ ഉണ്ടായിരുന്നത്.

advertisement

Also Read- Kerala Budget 2021 | ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾക്കായി 2 കോടി രൂപ; ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നെന്ന് ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021| തോട്ടങ്ങളിൽ പഴവർഗ കൃഷി; യാഥാർത്ഥ്യമാകുന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം
Open in App
Home
Video
Impact Shorts
Web Stories