Kerala Budget 2021 | വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി; 100 കോടി രൂപയായി കുടുംബശ്രീ ഗ്രാൻഡ്

Last Updated:

കുടുംബശ്രീ ഗ്രാൻഡ് 100 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാർഷിക ഉൽപന്ന മൂല്യവർദ്ധന പദ്ധതി നടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉൾപ്പെടുത്താൻ ഓക്സലറി അയൽക്കൂട്ടങ്ങൾ.കേന്ദ്ര ആരോഗ്യ ഗ്രാൻഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും

News18 Malayalam
News18 Malayalam
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കോവിഡ് പാക്കേജും സാമ്പത്തിക പുനരുജ്ജീവന പാക്കേജും ധനമന്ത്രി അവതരിപ്പിച്ചു.
പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവൽകരിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പ നൽകും. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ അനുവദിക്കും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക് നൽകും.
കടലോര പാക്കേജ്
5,300 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി 5 വർഷം കൊണ്ട് നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന് വകയിരുത്തും. കടലോര മേഖലയിൽ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതി. 40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള മതിലുകൾ നിർമിക്കും. കേരള എൻജിനിയിറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടികൾ എന്നിവയുടെ വൈദഗ്ധ്യം ഉപയോഗിക്കും . ഡയഫ്രം മതിലുകൾ, ജിയോ ട്യൂബുകൾ തുടങ്ങിയവ അവതരിപ്പിക്കും. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാകും.
advertisement
കൃഷിഭവനുകൾ സ്മാർട്ട് ആക്കും
ആധുനിക കൃഷിരീതി അവലംബിക്കാൻ കൃഷിഭവനുകൾ സ്മാർട്ട് ആക്കും. സുഭിക്ഷ കേരളം പദ്ധതിയിലെ ഉത്പന്ന വിപണനത്തിന് ഇടപെടൽ. കാർഷിക വിപണനത്തിന് ഐടി അധിഷ്ഠിത സേവന ശൃംഖല. മരച്ചീനി, കിഴിങ്ങ്, ചക്ക, മാങ്ങാ എന്നിവയുടെ മൂല്യവർദ്ധനയ്ക്ക് പദ്ധതി. താഴ്ന്ന പലിശയ്ക്ക് കേരള ബാങ്ക് വഴി കാർഷിക വായ്പ.
തോട്ടവിള വികസനത്തിന് പ്രത്യേക പദ്ധതി
ആസിയാൻ കരാർ ആണ് കർഷകരുടെ ദുരിതം വർദ്ധിപ്പിച്ചതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളിൽ തോട്ടവിള സംസ്കരണ ഫാക്ടറിആരംഭിക്കും. റബർ സബ്സിഡി കുടിശിക പൂർണമായും നൽകാൻ 50 കോടി രൂപ. പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഫാക്ടറി ഉടൻ.
advertisement
ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി
നദികളുടെ ആഴം കൂട്ടാനും കനാലുകളുടെ ഒഴുക്ക് വീണ്ടെടുക്കാനും പദ്ധതിതയ്യാറാക്കും. 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ. തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നു. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി. ജലാശയങ്ങളിലെ മണലും മണൽ ഉൽപന്നങ്ങളും നീക്കാൻ പുതിയ പദ്ധതി.
കുടുംബശ്രീ ഗ്രാൻഡ് 100 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാർഷിക ഉൽപന്ന മൂല്യവർദ്ധന പദ്ധതിനടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉൾപ്പെടുത്താൻ ഓക്സലറി അയൽക്കൂട്ടങ്ങൾ. കേന്ദ്ര ആരോഗ്യ ഗ്രാൻഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും.
advertisement
സാമുഹിക അടുക്കളകൾ തുടരും
സമൂഹത്തിലെ ക്ലേശഘടകങ്ങൾ കണ്ടെത്തി അതിദാരിദ്ര്യ നിർമാർജനം. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് മാറ്റം അനിവാര്യം. സ്കൂൾ തലം മുതൽ പുനസംഘാടനം അനിവാര്യം. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരത്തിന് സമിതി, റിപ്പോർട്ട് മൂന്നുമാസത്തിനകം. ശ്രീനാരായണ സർവകലാശാലയ്ക്ക് 10 കോടി രൂപ അധികമായി
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതിതയ്യാറാക്കും. വിദ്യാർത്ഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്നടപ്പാക്കും. വിദ്യാർത്ഥികളുടെ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനം വിക്ടേഴ്സ് ചാനൽ വഴി നടത്തും. വിദ്യാർത്ഥികൾക്കായി കായിക പരിശീലന സെഷനുകളും വിക്ടേഴ്സ് വഴി നടത്തും.
advertisement
തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ നൽകും. 7.5 കോടിയുടെ ബജറ്റ് മാത്രമാണ് കേന്ദ്രം അനവദിച്ചത്, ഇത് പര്യാപ്തമല്ലെന്നും ധനമന്ത്രി പറഞ്ഞു. കേരള നോളജ് സൊസൈറ്റി രൂപീകരിക്കാൻ നോളജ് എക്കോണമി ഫണ്ട് 300 കോടിവകയിരുത്തി. അഭ്യസ്ത വിദ്യർക്ക് പരിശീലനം നൽകാൻ പ്രത്യേക പദ്ധതി കെഡിസ്കുമായി ചേർന്ന് നടപ്പാക്കും. തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കൾക്കു പരിചയപ്പെടുത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം. മോൺസ്റ്ററുമായി സഹകരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ആലോചന. മുഖ്യമന്ത്രി ചെയർപഴ്സൺ, ധനമന്ത്രി വൈസ് ചെയർപഴസൺ ആയി കെഡിസ്ക് രൂപീകരിക്കും.
advertisement
പട്ടികവിഭാഗങ്ങളുടെ ഒന്നാം തലമുറ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി.
മലബാർ ലിറ്റററി സർക്യൂട്ട്, സാഹിത്യ കേന്ദ്രങ്ങൾ കൂട്ടിയിണക്കി പദ്ധതി. തെക്കൻ കേരളം കേന്ദ്രമായി ബയോഡൈവേഴ്സിറ്റി ടൂറിസം പദ്ധതി. കോവിഡ് അതിജീവനം വേഗത്തിലായാൽ കേരളം ടൂറിസം കേന്ദ്രമാകും. കേരള സർവകലാശാലയിൽ സെന്റർ ഫോർ റിന്യൂവബിൾ എനർജി, 10 കോടി അനുവദിച്ചു. മുഴുവൻ വില്ലേജ് ഓഫിസ് സേവനങ്ങളും സ്മാർട്ട് ആക്കും. സ്മാർട് കിച്ചൺ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി.
advertisement
ഗതാഗതം
കെഎസ്ആർടിസിയുടെ 3000 ബസ് സിഎൻജിയിലേക്കു മാറ്റും. പുതുക്കാട് കെഎസ്ആർടിസി മൊബിലിറ്റി ഹബിന് കിഫ്ബി പദ്ധതി. 10 ഹൈഡ്രജൻ ബസുകൾ ഈ വർഷം വിപണിയിൽ. ഹോം ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ. ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും ഇലക്ട്രിക് വാഹന പദ്ധതിയിൽ ഉൾപ്പെടുത്തും.പ്രവാസികളുടെ ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തും. കെഎഫ്സി 4500 കോടി രൂപയുടെ വായ്പ ഈ വർഷം ആരംഭിക്കും. കെഎഫ്സി അധികവായ്പയായി സംരംഭകർക്ക് 20% തുക കൂടി നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021 | വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി; 100 കോടി രൂപയായി കുടുംബശ്രീ ഗ്രാൻഡ്
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement