TRENDING:

കോട്ടയത്ത് പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പോത്ത് ചത്തു; തെരുവുനായ കടിച്ചത് രണ്ടാഴ്ച്ച മുമ്പ്

Last Updated:

പോത്തിനെ കടിച്ച നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. കോട്ടയം പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്.
advertisement

രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പിൽ ആണ് സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു.

Also Read- മരണകാരണം കണ്ണിലേറ്റ കടി; അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

advertisement

വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.

Also Read- പേ വിഷബാധ പ്രതിരോധ വാക്സിൻ; ആശങ്കയകറ്റാന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരത്ത് കാട്ടക്കടയില്‍ ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പോത്ത് ചത്തു; തെരുവുനായ കടിച്ചത് രണ്ടാഴ്ച്ച മുമ്പ്
Open in App
Home
Video
Impact Shorts
Web Stories