മരണകാരണം കണ്ണിലേറ്റ കടി; അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കണ്ണിലേറ്റ കടിയിലൂടെ വൈറസ് അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം
പത്തനംതിട്ട: പെരുനാട് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിയിലൂടെ വൈറസ് അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
മരിക്കുന്നതിന് മുന്‍പ് അഭിരാമിയ്ക്ക് മൂന്നു വാക്‌സിന്‍ നല്‍കിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നല്‍കുന്ന സൂചന. അതേസമയം മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനുപേരാണ് മന്ദപ്പുഴ ചേര്‍ത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് എത്തിയത്.
പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാന്‍ പോയപ്പോള്‍ റോഡില്‍ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.
advertisement
രാവിലെ പാല്‍ വാങ്ങാന്‍ പോയ അഭിരാമിയുടെ പിന്നാലെ എത്തിയ നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2022 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരണകാരണം കണ്ണിലേറ്റ കടി; അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്