ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു.
കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.
advertisement
ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടിട്ടു
ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിലിട്ടു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചെടുത്തുകൊണ്ടുവന്നത്. നായ തല കടിച്ചെടുത്ത് കൊണ്ടുപൊകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടന് മുന്നിൽ കൊണ്ടിട്ടത്. മരിച്ചയാളുടെ ബാക്കി ശരീരഭാഗങ്ങൾ ട്രാക്കില്‍ നിന്ന് കണ്ടെത്തി.
ഇലവന്‌കുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ തല കൊണ്ടിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
