വിലാപയാത്രയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. ഗതാഗത നിയമലംഘനത്തിന് ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
Also Read യാത്രക്കാരില്ല; ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകൾ കൂടി റദ്ദാക്കി
കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാല് പേർ കഴിഞ്ഞ ദിവസം കരീലക്കുളങ്ങരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
advertisement
ഉണ്ണിക്കുട്ടൻ്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറൺ മുഴക്കി ആംബുലൻസുകൾ അകമ്പടി പോയത്. രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൺ മുഴക്കാൻ പാടുള്ലൂവെന്നാണ് നിയമം. ഈ നിയമം ലംഘിച്ചുകൊണ്ടാണ് ആംബുലൻസുകൾ നിരത്തിലിറങ്ങിയത്. വിലാപയാത്രയിൽ പങ്കെടുത്തവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
എസ്.എഫ്.ഐ സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാർഢ്യ ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ
മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചെന്നു പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിലാണ് സംഭവം. ശനിയാഴ്ച രാത്രി ഏഴിന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം.
Also Read താരത്തിളക്കത്തിൽ പ്രവേശനോത്സവം; സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ
ഓണ്‍ലൈൻ കലോത്സവം അലങ്കോലപ്പെടുത്താനായി ചിലർ ബോധപൂർവം അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചെന്നാണു പരാതി. മീറ്റിൽ കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി.
ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താന ഓൺ സ്റ്റേജ് മത്സരങ്ങളും കവി മുരുകൻ കാട്ടാക്കട ഓഫ് സ്‌റ്റേജ് മത്സരങ്ങളും ഉദ്ഘാടനം ചെയ്തു.