യാത്രക്കാരില്ല; ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകൾ കൂടി റദ്ദാക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്.
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതോടെ സംസ്ഥാനത്ത് ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകൾ കൂടി റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില ട്രെയിനുകളുടെ തീയതിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്.
നേരത്തെ റദ്ദാക്കിയ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് സ്പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് സ്പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍-തിരു.-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരു-തിരു. മലബാര്‍ സ്പെഷ്യല്‍ ജൂണ്‍ ഒന്നുമുതല്‍ 15വരെ, തിരു.-മംഗളൂരു സ്പെഷ്യല്‍ രണ്ടുമുതല്‍ 16വരെ, തിരു.-കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യല്‍ രണ്ടുമുതല്‍ 14വരെ, കണ്ണൂര്‍-തിരു. ജനശതാബ്ദി മൂന്നു മുതല്‍ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യല്‍ രണ്ടു മുതല്‍ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.
advertisement
Also Read കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്
പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യല്‍ ജൂണ്‍ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യല്‍ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്‌പെഷ്യല്‍ തീവണ്ടി 6, 13 തീയതികളിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
advertisement
കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
ഇതിനിടെ സംസ്ഥാനത്ത് ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മേയ് 31 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന മുതല്‍ ശക്തി പ്രാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
advertisement
കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍ കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ബന്ധപ്പെട്ട അധികാരികള്‍ അറിയിക്കുന്നത്..
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം:
ജൂണ്‍ മൂന്ന് വരെ വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
advertisement
മെയ് 31ന് തെക്കുപടിഞ്ഞാറൻ - മധ്യ കിഴക്കൻ -തെക്കു കിഴക്കൻ അറബി കടലിലും കന്യാകുമാരി തീരത്തും തെക്കൻ ശ്രീലങ്കൻതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
ജൂൺ ഒന്ന് മുതൽ മൂന്ന് വരെ തെക്കുപടിഞ്ഞാറൻ -വടക്കുപടിഞ്ഞാറൻ അറബികടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 9:32 AM IST