TRENDING:

'അനുമതിയില്ലാതെ പ്രകടനം' ഇടുക്കി ബാലൻപിള്ളസിറ്റിയിൽ 7 പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

Last Updated:

രണ്ട് കുട്ടികൾ അടക്കം ഒൻപത് പേർ പ്രകടനത്തിൽ പങ്കെടുത്തതായാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഇടുക്കി ബാലൻപിള്ളസിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ 7 പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇന്നലെ രാവിലെയാണ് ബാലൻപിള്ളസിറ്റിയിൽ, പോപ്പുലർ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം മുഴക്കി പ്രകടനം നടന്നത്. രണ്ട് കുട്ടികൾ അടക്കം ഒൻപത് പേർ പ്രകടനത്തിൽ പങ്കെടുത്തതായാണ് വിവരം. ഇവരിൽ ഏഴ് പേർക്കെതിരെയാണ് നെടുങ്കണ്ടം പോലീസ് കേസ് എടുത്തിരിക്കുന്നത്.
advertisement

അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തുക, നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിയ്ക്കും.

Also Read- 'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതാർഹം'; പഴയ സിമിക്കാരൻ എന്ന ചാപ്പ എനിക്കുമേൽ മാത്രം ചാർത്തുന്നതെന്തിന്? കെ ടി ജലീൽ

പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ ഉപയോഗിയ്കാതെ, അനുകൂല മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ആർ എസ് എസിനെ തെരുവിൽ നേരിടുമെന്നും ഭീഷണി മുഴക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിന് സ്വാധിനമുള്ള ഇടുക്കിയിലെ അതിർത്തി മേഖലകൾ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനുമതിയില്ലാതെ പ്രകടനം' ഇടുക്കി ബാലൻപിള്ളസിറ്റിയിൽ 7 പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories