TRENDING:

കാസർഗോഡ്‌ ശാസിച്ച വനിതാഡോക്ടറുടെ മുറിയിൽ പ്രതികാരമായി ജീവനക്കാർ നായ്ക്കുരണപ്പൊടി വിതറി

Last Updated:

പൊടിയുടെ അംശം ശരീരത്തിൽ തട്ടിയതിനെത്തുടർന്ന് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാഞ്ഞങ്ങാട്: ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ച ഡോക്ടറോട് പ്രതികാരം ചെയ്യാൻ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് (ECHS) പോളിക്ലിനിക്കിലെ ഡോ. ടി.കെ. ഷർമിനയുടെ പരാതിയിൽ ആശുപത്രി ജീവനക്കാരൻ ജയകൃഷ്ണൻ, ലാബ് ടെക്നിഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് നടപടിയെടുത്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ബുധനാഴ്ച രാവിലെ ഡോക്ടർ പരിശോധനാ മുറിയിലെത്തിയപ്പോഴാണ് മേശയിലും കസേരയിലും പൊടി വിതറിയ നിലയിൽ കണ്ടത്. പൊടിയുടെ അംശം ശരീരത്തിൽ തട്ടിയതിനെത്തുടർന്ന് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ജോലി സംബന്ധമായ വീഴ്ചകളുടെ പേരിൽ ഡോക്ടർ ഇവരെ ശകാരിച്ചിരുന്നു. ഇതിലുള്ള പക വീട്ടാനാണ് നായ്ക്കുരണപ്പൊടി വിതറിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ്‌ ശാസിച്ച വനിതാഡോക്ടറുടെ മുറിയിൽ പ്രതികാരമായി ജീവനക്കാർ നായ്ക്കുരണപ്പൊടി വിതറി
Open in App
Home
Video
Impact Shorts
Web Stories