You may also like:സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി ഗുരുതരാവസ്ഥയിൽ; ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ച നിലയിൽ [NEWS]'മകൻ ഇനി എപ്പോഴാണ് അച്ഛനെ കാണുക എന്നറിയില്ല': ആശങ്ക പങ്കുവച്ച് സാനിയ മിർസ [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
advertisement
മേയ് 14ന് നടത്തിയ മാസ്ക് വിതരണവുമായി ബന്ധപ്പെട്ടാണ് എം.എൽ.എയ്ക്കെതിരെ കേസെടുത്തത്. മാസ്ക് വിതരണ പരിപാടിയില്‍ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തിരുന്നു. കാലടി ബ്ലോക്ക് ഡിവിഷനിലെ 12ാം വാര്‍ഡിലാണ് മാസ്ക് വിതരണ പരിപാടി നടന്നത്. ഓരോ വാര്‍ഡിലും 250 വീതം മാസ്കുകളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിന ഷൈജു, മിനി ബിജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ദിലീപ്, മേരി ദേവസികുട്ടി, അലിയാര്‍ ഹാജി, രാജപ്പന്‍ നായര്‍, പി.വി. സ്റ്റീഫന്‍, ബാലു ജി. നായര്‍, ജോബ് ജോസ്, കെ.വി. ബെന്നി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.