സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി ഗുരുതരാവസ്ഥയിൽ; ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ച നിലയിൽ

Last Updated:

കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്‍റെ ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്‍റെ ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മണിപ്പൂര്‍ സ്വദേശിനിയാണ്.ഒപ്പമുണ്ടായിരുന്ന ബിജുവിന്‍റെ വയോധികയായ അമ്മയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാലു ദിവസം മുമ്പാണ് അസുഖബാധിതനായി ബിജു ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഇയാളുടെ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെ ബന്ധുക്കൾ ഗൾഫിലെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസത് ആശുപത്രിയില്‍ അത്യാസന്ന നിലയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്.
You may also like:കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം [NEWS]'മകൻ ഇനി എപ്പോഴാണ് അച്ഛനെ കാണുക എന്നറിയില്ല': ആശങ്ക പങ്കുവച്ച് സാനിയ മിർസ [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]ഈ ദിവസങ്ങൾക്കിടെ ഇയാളുടെ ഭാര്യ കുഞ്ഞുമൊത്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെ മുതൽ ബിജുവിന്‍റെ അമ്മ ഫ്ലാറ്റിന് പുറത്തു നിൽക്കുകയായിരുന്നു. വൈകുന്നേരവും അവിടെത്തന്നെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരുമകൾ അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയാണെന്നും കയറാൻ ആകുന്നില്ലെന്നുമായിരുന്നു എഴുപതുകാരിയായ വയോധിക പറഞ്ഞത്. തുടർന്ന് ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
advertisement
മദീന എയർപോർട്ടിൽ ഒരു കമ്പനിയിൽ ബെൽറ്റ് ടെക്നീഷ്യനായിരുന്നു ബിജു. അടുത്തിടെ ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. നഴ്സിംഗ് മേഖലയിലുള്ള ഭാര്യ ജോലി നേടാനുള്ള ശ്രമത്തിലും. സുഹൃത്തുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത ആൾ ആയതിനാൽ ബിജുവിന്‍റെ കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി ഗുരുതരാവസ്ഥയിൽ; ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ച നിലയിൽ
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement