യു.എ.ഇയിലെ സ്പോൺസർ 15 കോടി രൂപ നൽകുമെന്നും ഈ പണത്തിന് നിർമ്മിക്കാൻ പറ്റുന്ന വീടഡുകളുടെ പ്രാൻ സമർപ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് കത്താണ് ഒന്നാമത്തെ രേഖ. കോൺഫിഡൻഷ്യൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപിൽ 30നാണ് ഹാബിറ്റാറ്റിന് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഏജൻസിയായ ലൈഫ് മിഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കത്തിലുണ്ട്.
ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ കത്ത്. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
advertisement
Also Read കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം: സിബിഐക്ക് അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമോ?
യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തിനു ശേഷം റെഡ് ക്രസന്റിനു ലൈഫ് മിഷൻ അയച്ച കത്ത്. യൂണിടാക്കുമായി നടത്തിയ ഇമെയിലുകളും കത്തിലുണ്ട്.
അതേസമയം തുടക്കത്തിൽ പരിഗണിച്ചിരുന്ന ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. യുണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന് കത്തുകളിൽ നിന്നും വ്യക്തമാണെങ്കിലും ഇതു സംബന്ധിച്ച ഒരു ഫയലും ലൈഫ് മിഷനില്ല. ഈ സാഹചര്യത്തിലാണ് യുണിടാക്കിന് വേണ്ടി ആരെങ്കിലും ഇടപെട്ടോയെന്ന ചോദ്യം ഉയരുന്നത്.