പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. അതിനാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
Also Read Win Win Lottery W 600 | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്
advertisement
സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സർക്കാർ വാദിച്ചു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2021 4:11 PM IST