News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 14, 2021, 7:02 AM IST
ലൈഫ് മിഷൻ
ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം സംസ്ഥാന സർക്കാരിനോ അവരുടെ സ്ഥാപനങ്ങൾക്കോ ബധകമല്ല. അതിനാൽ എഫ്.സി.ആർ. എ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ചുള്ള സിബിഐ അന്വേഷണത്തിന് സാധുതയില്ലെന്നും സ്പെഷ്യൽ ലീവ് പെറ്റീഷനിൽ സർക്കാർ വാദിക്കുന്നു.
Also Read-
'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്വിദേശ സംഭാവന നിയന്ത്രണ നിയമം ലൈഫ് മിഷന് ബാധകം ആകുമോ എന്ന നിയമ പ്രശ്നത്തിൽ തീർപ്പുണ്ടാക്കാതെയാണ്
സിബിഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചത്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. റെഡ് ക്രസന്റിൽ നിന്ന് നേരിട്ട് സംസ്ഥാന സർക്കാരോ,
ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. ഹർജി അടിയന്തരമായി പരിഗണിക്കണം എന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.
Also Read-
മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോംഗ്റെ
ഹൈക്കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയിരുന്നു. ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ്
സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
Published by:
Rajesh V
First published:
January 14, 2021, 7:02 AM IST