വെള്ള സ്വിഫ്റ്റ് കാറില്‍ വിദ്യ കോളേജിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖകള്‍ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേര്‍ത്തു.
advertisement
കേസുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിലും പോലീസ് തെളിവെടുപ്പിനെത്തിയിരുന്നു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളജിലെത്തി വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി. എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്, അസ്പയർ ഫെല്ലോഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ലോഗോയും സീലും ദുരുപയോഗപ്പെടുത്തിയായി സംശയിക്കുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.