വ്യാജരേഖ കേസ്; വിദ്യ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനെത്തിയ CCTV ദൃശ്യങ്ങള്‍ ഇല്ലെന്ന് പോലീസ്

Last Updated:

വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം.

കെ.വിദ്യ
കെ.വിദ്യ
ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ കുറ്റാരോപിതയായ കെ.വിദ്യ അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച് ദുരൂഹത. കേസന്വേഷണവുമായി ബന്ധപ്പെട്ട് അഗളി പോലീസ് ഇന്ന് അട്ടപ്പാടി കോളേജില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ വിദ്യ കോളേജിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു. കോളേജിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് സൂക്ഷിക്കാന്‍ കഴിയുകയെന്ന് പോലീസ് വ്യക്തമാക്കി.
വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം.
കോളേജിലെ സിസിടിവി ബാക്ക്അപ് 6 ദിവസത്തേക്ക് മാത്രമുള്ളതാണെന്നും കോളേജില്‍ തെളിവെടുപ്പിനെത്തിയ സന്ദര്‍ഭത്തില്‍ സിഐ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാല്‍ത്തന്നെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിസിടിവിയ്ക്ക് 12 ദിവസത്തെ ബാക്ക്അപ് ഉണ്ടെന്നാണ് പ്രിന്‍സിപ്പലിന്‍റെ വാദം.
advertisement
വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖകള്‍ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിലും പോലീസ് തെളിവെടുപ്പിനെത്തിയിരുന്നു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളജിലെത്തി വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി. എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്, അസ്പയർ ഫെല്ലോഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ലോഗോയും സീലും ദുരുപയോഗപ്പെടുത്തിയായി സംശയിക്കുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജരേഖ കേസ്; വിദ്യ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനെത്തിയ CCTV ദൃശ്യങ്ങള്‍ ഇല്ലെന്ന് പോലീസ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement