TRENDING:

പഞ്ചസാരകൊണ്ടു തുലാഭാരം;സത്യപ്രതിജ്ഞയ്ക്കു മുമ്പ് ആരാധനാലയങ്ങളും കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ച് ചാണ്ടി ഉമ്മൻ

Last Updated:

ക്ഷേത്രത്തിൽ ദർശനവും തുലാഭാരവും നടത്തിയ ശേഷം ശിവലിംഗത്തിൽ ധാര നടത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ ഇന്ന് നിയമസഭയിലേക്ക്. പുതുപ്പള്ളിയിലെ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാരോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ പദയാത്ര നടത്തിയിരുന്നു. മണ്ഡലത്തിൽ ഉടനീളമാണ് ചാണ്ടി ഉമ്മൻ പദയാത്ര നടത്തിയത്. വാകത്താനത്തു നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് അകലക്കുന്നത്ത് അവസാനിച്ചതിനു ശേഷം ഞായറാഴ്ച പുലർച്ചെയോടെ ചാണ്ടി ഉമ്മൻ തിരുവനന്തപുരത്തേക്ക് മടങ്ങി.
advertisement

തലസ്ഥാനത്തെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്കു മുമ്പ് ആരാധനാലയങ്ങളും കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ചു. പാറശാല ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിൽ എത്തിയ ചാണ്ടി ഉമ്മൻ ദർശനവും തുലാഭാരവും നടത്തിയാണ് ആരംഭിച്ചത്. 90 കിലോ പഞ്ചസാര കൊണ്ടാണ് തുലാഭാരം നടത്തിയത്. ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം എന്നിവരുടെ കാർമികത്വത്തിലായിരുന്നു തുലാഭാരം.

Also read-‘ഇനി വിശ്രമമില്ല’; ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെയുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവിടെ നിന്ന് പാറശ്ശാലയ്ക്കു സമീപം സി.ഐ.ടി.യു. പ്രവർത്തകർ അടിച്ചു തകർത്ത പൊൻവിളയിലെ ഉമ്മൻചാണ്ടി സ്മാരകം സന്ദർശിച്ചു. ഇവിടെയെത്തിയ ചാണ്ടി സ്മാരകത്തിൽ മെഴുകുതിരി തെളിച്ച് പുഷ്പാർച്ചന നടത്തി. അവിടെ നിന്ന് കന്യാകുമാരിയിലേക്കു പോയി മുളകുംമൂട്, തിരുവിതാംകോട്, കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ചാണ് മടങ്ങിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഞ്ചസാരകൊണ്ടു തുലാഭാരം;സത്യപ്രതിജ്ഞയ്ക്കു മുമ്പ് ആരാധനാലയങ്ങളും കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ച് ചാണ്ടി ഉമ്മൻ
Open in App
Home
Video
Impact Shorts
Web Stories