advertisement

'ഇനി വിശ്രമമില്ല'; ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെയുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

Last Updated:

ജനങ്ങളിൽ നിന്ന് കാര്യങ്ങൾ അറിയാൻ കൂടുതൽ ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിലെ റെക്കോർഡ് വിജയത്തിന് പിന്നാലെ ന്യൂസ് 18 നോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ. ഇനി വിശ്രമം ഇല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് കാര്യങ്ങൾ അറിയാൻ കൂടുതൽ ആശയവിനിമയം നടത്തേണ്ടതുണ്ട്. അതിന് തുടക്കം ഇട്ടാണ് ഇന്നത്തെ പദയാത്ര.
അപ്പയുടെ പാതയാണ് ശരി. ആ പാതയിൽ പോകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയാണ് പ്രചോദനം. ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ ന്യൂസ് 18 നോട് പറഞ്ഞു.
Also Read- ‘വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ; എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
പുതുപ്പള്ളിയിലെ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാരോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ പദയാത്ര തുടരുകയാണ്. മണ്ഡലത്തിൽ ഉടനീളം ചാണ്ടി ഉമ്മൻ പദയാത്ര നടത്തുകയാണ്. വാകത്താനത്തു നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് അകലക്കുന്നതാണ് അവസാനിക്കുക.
advertisement
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ 37,719 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ  വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80,144 വോട്ടും ജെയ്ക്ക് സി തോമസിന് 42,425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി വിശ്രമമില്ല'; ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെയുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement