യൂത്ത് കോൺഗ്രസിന്‍റെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവാണ് ചാണ്ടി ഉമ്മനെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പിതാവ് ആശുപത്രിയിൽ കിടക്കുമ്പോഴും ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയവും രാഹുൽ ഗാന്ധിക്കൊപ്പം നടന്നയാളാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹം പറഞ്ഞു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.
advertisement
Also Read- പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
വളരെ വേഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും. ഉമ്മൻചാണ്ടിയുടെ ജനപ്രീതിയിൽ അനായാസ വിജയമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റവും 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.