പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്

Last Updated:

നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.
വളരെ വേഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വരാനാണ് സാധ്യത. ജെയ്ക്ക് സി തോമസിനെയാകും ഇടതുമുന്നണി രംഗത്തിറക്കുക. ഉമ്മൻചാണ്ടിയുടെ ജനപ്രീതിയിൽ അനായാസ വിജയമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റവും 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.
പുതുപ്പള്ളിക്ക് പുറമെ ജാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആറ് നിമയസഭാ മണ്ഡലങ്ങളിലും സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
advertisement
Updating…
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement