മുഖ്യമന്ത്രി ഉണ്ടായിരുന്ന വേദിയിലായിരുന്നു അന്ന് പ്രസംഗിച്ചത്. രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോൾ എങ്ങനെ പുറത്തുവന്നു. എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു.
ഒരു പൊതുപരിപാടിയില്‍ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ചാണ്ടി ഉമ്മനെതിരെ വ്യാപക ട്രോളുകൾ ഉയർന്നത്. നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളം എന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.
advertisement
കഴിഞ്ഞ 20 വർഷക്കാലം പിതാവിനെ വേട്ടയാടി. തനിക്കും ഗണേശനും ഭൂമിയുണ്ടെന്ന് ദേശാഭിമാനി 2011 ൽ എഴുതി. ഈ ഭൂമി താൻ തപ്പി നോക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഈ വാർത്ത കൊടുത്തതെല്ലാം കോൺഗ്രസുകാരാണോ? നിയമസഭയിലെ ഇടത് പ്രസംഗം കേട്ടപ്പോൾ അങ്ങനെ തോന്നി.
Also Read- മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ
ഇതു കൊണ്ട് ഞങ്ങൾ തളരില്ല. 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണ്. വ്യക്തിജീവിതങ്ങളെ കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. മാണി സാറിനെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു എന്നത് നമുക്ക് മറക്കാൻ കഴിയില്ല. അത് മറന്നുകൊണ്ട് കോട്ടയത്തെ രാഷ്ട്രീയത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും.
പിടി ചാക്കോ മുതൽ ഉള്ള നേതാക്കൾക്ക് നേരെ ആക്രമമുണ്ടായി. എന്നിട്ട് എല്ലാം കോൺഗ്രസ് ആണെന്ന് പറഞ്ഞു തീർക്കാൻ ശ്രമിച്ചു. അത്തരം പ്രചരണം കൊണ്ടൊന്നും യാഥാർത്ഥ്യത്തെ മറികടക്കാനാവില്ല. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഇതിനെയെല്ലാം നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.