നിഷ്പക്ഷമായാണ് വിധി പ്രസ്താവിച്ചതെന്നതിലടക്കം സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നടപടിയെന്നും അഭിഭാഷകൻ പറഞ്ഞു. 'മുസ്ലിംലീഗിന്റെയും പ്രതിഭാഗത്തിന്റെയും വക്കാലത്ത് റിട്ട. ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരസ്യമായി പറയണം. വിധിയെ ന്യായീകരിച്ച് ഇതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്ത ന്യായാധിപര്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം ചാനലുകളില്‍ വന്ന് വാദിച്ചതും മാധ്യമങ്ങളോട് പ്രതികരിച്ചതും.
advertisement
ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച നിരവധി ന്യായാധിപര്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ അഭിപ്രായം ഹൈക്കോടതിയെയടക്കം സ്വാധീനിക്കാനിടയാക്കും. നിഷ്പക്ഷവും സ്വതന്ത്രവും സത്യസന്ധവുമായ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണിത്. പ്രതിഭാഗം അഭിഭാഷകനെ പോലെയാണ് ചാനലുകളില്‍ അദ്ദേഹം വാദിച്ചത്. നിഷ്പക്ഷ മുഖംമൂടിയും റിട്ട്. ജസ്റ്റിസ് എന്ന മേലങ്കിയും അഴിച്ചുവെച്ച് അഭിഭാഷക കോട്ടണിഞ്ഞ് കോടതിയില്‍ പ്രതിഭാഗത്തിനായി വാദിക്കുകയാണ് അദ്ദേഹത്തിന് ഇതിലും നല്ലത്'- അഡ്വ. കെ വിശ്വന്‍ പ്രതികരിച്ചു.
ഷുക്കൂര്‍ വധക്കേസില്‍ നീതി നടപ്പാക്കണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാകും സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര് കണ്ടത് കൊണ്ടാണ് കേസ് സി.ബി.ഐ ക്ക് വിട്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് കെമാല്‍പാഷ പ്രതികരിച്ചത്. എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ.കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് കെമാല്‍പാഷയുടെ പ്രതികരണം.
