advertisement

'സോറി, ഞാൻ കൈ കഴുകിയിട്ട് 10 വർഷമായി': ടെലിവിഷൻ അവതാരകന്റെ വെളിപ്പെടുത്തൽ

Last Updated:

കീടാണുക്കൾ ഒരു യഥാർഥ കാര്യമല്ല. അവയെ താൻ കട്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ല- ഇങ്ങനെ പോകുന്നു ഹെഗ്സെത്തിന്‍റെ വാദങ്ങൾ

ടിവി പരിപാടിക്കിടെ അവതാരകൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഏറ്റവും പുതിയ വിശേഷം. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്സെത്ത് ഒരു വെളിപ്പെടുത്തൽ നടത്തി- പത്തുവർഷമായി ഞാൻ കൈ കഴുകാറില്ല. ഇതുകേട്ട് സഹ അവതാരകരും പ്രേക്ഷകരും ഒരുപോലെ ഞെട്ടി. ഫോക്സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്സ് ആൻഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം.
advertisement
വേൾഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെൻറിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രംകൊണ്ടു കാണാനാകാത്ത അണുക്കൾ ശരീരത്തിനുള്ളിൽ എത്തുകയും അസുഖം പിടിപെടാൻ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം. ഇതു കേട്ടപ്പോഴാണ് പത്തു വർഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം പങ്കുവെച്ചത്. കീടാണുക്കൾ ഒരു യഥാർഥ കാര്യമല്ല. അവയെ താൻ കട്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ല- ഇങ്ങനെ പോകുന്നു ഹെഗ്സെത്തിന്‍റെ വാദങ്ങൾ.
advertisement
ഹെഗ്സെത്തിന്‍റെ വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്. ട്വീറ്റുകളിലേക്ക്...
എതിർത്തുള്ള ട്വീറ്റുകൾ
advertisement
അനുകൂലിച്ചുള്ള ട്വീറ്റ്
advertisement
പീറ്റ് ഹെഗ്സെത്തിന്‍റെ ട്വീറ്റ്
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സോറി, ഞാൻ കൈ കഴുകിയിട്ട് 10 വർഷമായി': ടെലിവിഷൻ അവതാരകന്റെ വെളിപ്പെടുത്തൽ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement