TRENDING:

പി ജയരാജനെതിരെ കുറ്റപത്രം: വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താൻ സിപിഎം

Last Updated:

സിബിഐയുടേത് രാഷ്ട്രീയക്കളിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, കല്യാശ്ശേരി എം എൽഎ ടി വി രാജേഷ് എന്നിവർക്കെതിരെ കുറ്റപത്രം നൽകിയ സിബിഐ നടപടിയിൽ‌ പ്രതിഷേധിക്കാൻ സിപിഎം ആഹ്വാനം. ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്താൻ ജില്ലയിലെ എല്ലാ ലോക്കൽ കമ്മിറ്റികൾക്കും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നിർദേശം നൽകി.
advertisement

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും പ്രതിയാക്കി സിബിഐ തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തിയപ്പോൾ ടി വി രാജേഷിനെതിരെ ഗൂഢാലോചനാകുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് കീഴറയില്‍വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജന്‍ യാത്രചെയ്ത കാറിന് നേരേ ആക്രമണമുണ്ടായതിന്റെ തുടര്‍ സംഭവമാണ് ഷുക്കൂര്‍ വധം എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി ജയരാജനെതിരെ കുറ്റപത്രം: വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താൻ സിപിഎം