ഷുക്കൂർ വധം: പി ജയരാജനെതിരേ കൊലക്കുറ്റം; ടി വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം
Last Updated:
2012 ഫെബ്രുവരി 20നാണ് കീഴറയില്‍വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്
കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തിയപ്പോൾ ടി വി രാജേഷിനെതിരെ ഗൂഢാലോചനാകുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2012 ഫെബ്രുവരി 20നാണ് കീഴറയില്‍വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജന്‍ യാത്രചെയ്ത കാറിന് നേരേ ആക്രമണമുണ്ടായതിന്റെ തുടര്‍ സംഭവമാണ് ഷുക്കൂര്‍ വധം എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ തളിപ്പറമ്പ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തുകയും കൊല നടത്താന്‍ നിര്‍ദേശിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ പൊലീസ് പി ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
ജയരാജനും രാജേഷും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സിബിഐ അന്വേഷണം ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതിനെതിരേ സിബിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സ്റ്റേ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് അന്വേഷണം പുനരാംരംഭിച്ചത്. സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലൂടെ നീതി ലഭിക്കില്ലെന്ന് കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജയരാജനും രാജേഷിനുമെതിരെ ചുമത്തിയ വകുപ്പുകള്‍ പര്യാപ്തമല്ലെന്നായിരുന്നു ആത്തിക്കയുടെ വാദം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2019 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വധം: പി ജയരാജനെതിരേ കൊലക്കുറ്റം; ടി വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം