ശിവവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറു തവണ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു
Also Read Gold Smuggling| ശിവശങ്കർ ഇത്തവണ കുടുങ്ങുമോ? കസ്റ്റംസ് വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. ഇനിയെങ്കിലും പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിഞ്ഞു കൂടേയെന്ന് ചെന്നിത്തല ചോദിച്ചു.
advertisement