News18 Breaking| 'സ്പേസ് പാർക്ക് നിയമനം മുഖ്യമന്ത്രി അറിഞ്ഞ്; ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടു': സ്വപ്നയുടെ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
ശിവശങ്കറിനൊപ്പം വിദേശത്തുവെച്ചും മുഖ്യമന്ത്രിയെ കണ്ടുവെന്ന് സ്വപ്ന സുരേഷ്
കൊച്ചി: ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്.
ശിവശങ്കറുമായി അടുപ്പമുള്ളതുകൊണ്ടാണ് സ്‌പേസ് പാർക്കിൽ നിയമനം ലഭിച്ചതെന്നാണ് ഇഡിക്ക് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നത്. സ്‌പേസ് പാർക്കിൽ നിയമനം ലഭിച്ചത് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു. നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാം എന്ന് ശിവശങ്കർ പറഞ്ഞിരുന്നു. അതിനുശേഷമാണ് നിയമനം അറിയിച്ചുള്ള ഫോൺ വന്നത്. - സ്വപ്ന പറയുന്നു.
advertisement
ശിവശങ്കറിന്റെ സാന്നിധ്യത്തിൽ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ശിവശങ്കറിനെ ഔദ്യോഗികമായി എട്ടുതവണ കണ്ടു. ശിവശങ്കറിനൊപ്പം വിദേശത്തു വച്ചും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനോട് ശിവശങ്കറിനെ കാണാൻ നിർദേശിച്ചതും താനാണെന്ന് സ്വപ്ന സമ്മതിച്ചു. സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ സിഇഒയുമായി ബന്ധപ്പെട്ടത് ശിവശങ്കർ വഴിയാണെന്ന വിവരവും സ്വപ്ന ഇഡിയോട് പങ്കുവെക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 Breaking| 'സ്പേസ് പാർക്ക് നിയമനം മുഖ്യമന്ത്രി അറിഞ്ഞ്; ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടു': സ്വപ്നയുടെ മൊഴി