Gold Smuggling| ശിവശങ്കർ ഇത്തവണ കുടുങ്ങുമോ? കസ്റ്റംസ് വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

Last Updated:

ശിവശങ്കറിനെ രണ്ടാം തവണ ചോദ്യം ചെയ്യുമ്പോൾ നാല് കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്

ശിവശങ്കറിനെ രണ്ടാം തവണ ചോദ്യം ചെയ്യുമ്പോൾ നാല് കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
1.പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം
2.പ്രതികളെ വഴിവിട്ട് സഹായിച്ചത്
3.ഇവിരൽ നിന്ന് ഏതെങ്കിലും സഹായം കൈപ്പറ്റിയിട്ടുണ്ടോ
4. സ്വപ്നയ്ക്കൊപ്പം നടത്തിയ വിദേശയാത്ര
സ്വർണ്ണക്കടത്ത് കേസിൽ ജൂലൈ 15ന് 9 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കർ കാര്യമായ വെളിപ്പെടുത്തലുകളൊന്നും നടത്താൻ തയ്യാറായിരുന്നില്ല. സ്വപ്നയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് അറിവില്ല എന്നായിരുന്നു ശിവശങ്കറിൻ്റെ നിലപാട്. എന്നാൽ പിന്നീട് ശിവശങ്കറിൻ്റെ ചാർട്ടേർഡ് അക്കൗണ്ടൻറ് അടക്കമുള്ളവരെ ചോദ്യം ചെയ്തതോടെ ശിവശങ്കർ കൂടുതൽ സംശയത്തിൻ്റെ നിഴലിലായി.
advertisement
ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയും താനും ചേർന്ന് ബാങ്ക് ലോക്കൽ എടുത്തത് എന്നായിരുന്നു ചാർട്ടേർഡ് അക്കൗണ്ടിൻ്റെ മൊഴി. ഈ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ ലോക്കർ തുടങ്ങാൻ എന്തിനാണ് ശിവശങ്കർ നിർദ്ദേശം നൽകിയതെന്ന കാര്യം ഇപ്പോഴും സംശയത്തിൻ്റെ നിഴലിലാണ്.
advertisement
പ്രതികൾ സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ താമസിച്ചത് ശിവശങ്കർ എടുത്ത് നൽകിയ ഫ്ലാറ്റിലാണ്. ഇവിടെയും ശിവശങ്കർ ബുദ്ധിപൂർവ്വമാണ് പെരുമാറിയത്. ഐ.ടി.ഫെലോ ആയിരുന്ന ബാലചന്ദ്രൻ മുഖേനയാണ് പ്രതികൾക്ക് ഫ്ലാറ്റ് എടുത്ത് നൽകിയത്. ഇയാൾക്ക് ശിവശങ്കർ അയച്ച വാട്സ് ആപ് സന്ദേശവും പുറത്തു വന്നിരുന്നു. ഈ ഫ്ലാറ്റിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിൻ്റെ നിഗമനം. ഈ ഗൂഢാലോചനയിൽ ശിവശങ്കറും പങ്കാളിയായിട്ടുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.
advertisement
പ്രതി സ്വപ്ന നായർക്കൊപ്പം മൂന്ന് തവണ വിദേശയാത്ര നടത്തിയതും കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ റബിൻസ്, ഫൈസൽ ഫരീദ് എന്നിവർ വിദേശത്താണുള്ളത്. ഇവരുമായി ശിവശങ്കർ വിദേശത്ത് കൂടിയാലോചന നടത്തിയിരുന്നോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ ഉണ്ടായ വൈരുദ്ധ്യം, സ്വപ്നയ്ക്ക് സർക്കാർ സ്ഥാപനത്തിൽ ഉന്നത ജോലി ലഭിച്ചത്,സ്വപ്ന യുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം ഇവയെല്ലാം ശിവശങ്കറിന് എതിരായി വരും. സ്വപ്ന വഴി, സരിത് സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു?ബന്ധം സ്ഥാപിച്ചു തുടങ്ങിയവയ്ക്കും ശിവശങ്കർ ഉത്തരം നൽകേണ്ടി വരും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| ശിവശങ്കർ ഇത്തവണ കുടുങ്ങുമോ? കസ്റ്റംസ് വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement