TRENDING:

KT Jaleel| ജലീലിന്‍റെ ചോദ്യം ചെയ്യല്‍ സംസ്ഥാനത്തിന് നാണക്കേട്; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്: ചെന്നിത്തല

Last Updated:

വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിയായ കെ.ടി ജലീല്‍ തലയില്‍ മുണ്ടിട്ടാണ് എന്‍ഐഎ ഓഫീസിലേക്ക് പോയത്. ഇനിയെങ്കിലും മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.
advertisement

ഷെഡ്യുള്‍ഡ്   കുറ്റങ്ങള്‍  ചെയ്തു എന്ന് സംശയമുള്ളവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യാറുള്ളത്. ഷെഡ്യുള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നാല്‍ കള്ളക്കടത്ത്, തീവ്രവാദം, രാജ്യത്തിന്റെ അഖണ്ഡതെക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയവയാണ്.  ഇത്തരം കുറ്റകൃത്യങ്ങളാണ് എന്‍ഐഎ പൊതുവെ അന്വേഷിക്കുന്നത്. അപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് വിധേമായി എന്നത്  സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ഇനിയെങ്കിലും ഈ മന്ത്രിയുടെ രാജി  മുഖ്യമന്ത്രി ആവശ്യപ്പെടണം. ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരോ   ദിവസം കഴിയുന്തോറും ഓരോ അഴിമതികളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍,. ബെവ്‌കോ, പമ്പയിലെ മണല്‍ കടത്ത്, ഈ മൊബിലിറ്റി അതൊടൊപ്പം ഇപ്പോള്‍ പുറത്ത് വന്ന ലൈഫ് അഴിമതിയെല്ലാം സര്‍ക്കാരിനെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുകയാണ്.

advertisement

ജലീല്‍ രാജിവക്കണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്‌ നാളെ അന്വേഷണം തന്റെ ഓഫീസിലേക്കും തന്നിലേക്കും നീങ്ങും എന്ന ഭയം കൊണ്ടാണ്. അല്ലങ്കില്‍ ഇപി  ജയരാജനും, സി കെ ശശീന്ദ്രനും, തോമസ് ചാണ്ടിയും രാജിവച്ചത് എന്തിന് വേണ്ടിയായിരുന്നു. ആ ധാര്‍മികത എന്ത് കൊണ്ട് ജലീലിന്റെ കാര്യത്തിലുണ്ടായില്ല. അപ്പോള്‍ മുഖ്യമന്ത്രിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം വരുമെന്നത് കൊണ്ട് മുഖ്യമന്ത്രി ഈനിലപാട് സ്വീകരിക്കുന്നത്.  ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

advertisement

പ്രതിപക്ഷം കൂടുതല്‍ ശക്തമായ  പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഈ സര്‍ക്കാരിന് തന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ രാജിവച്ച്  ജനവിധി തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| ജലീലിന്‍റെ ചോദ്യം ചെയ്യല്‍ സംസ്ഥാനത്തിന് നാണക്കേട്; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്: ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories