തിരുവനന്തപുരം: കെ.ടി ജലീലിന്‍റെ കാര്യത്തിൽ ഇനിയും മുടന്തൻ ന്യായങ്ങൾ പറഞ്ഞു തടിതപ്പരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും ദിവസം ഒരുക്കിയ സംരക്ഷണം ഇനി മുഖ്യമന്ത്രിക്ക് സാധ്യമല്ല. കള്ളക്കടത്ത് കേസിന്‍റെ പേരിൽ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ജലീലിനെ ചോദ്യം ചെയ്യുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷ് മായി ബന്ധമുണ്ട്. ഖുറാന്‍റെ മറവിൽ സ്വർണ്ണം കടത്താൻ അറിഞ്ഞോ അറിയാതെയോ ജലീൽ കൂട്ടുനിന്നു
വെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കേസെടുത്താലും
കെ.ടി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന സി പി എം നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ജലീൽ രാജി വച്ചാൽ അടപടലം മന്ത്രിസഭയിലെ കൂടുതൽ അംഗങ്ങൾ രാജിവയ്‌ക്കേണ്ടി വരും. ഇത് ഭയന്നാണ് ജലീലിന് വേണ്ടിയുള്ള സി പി എം പ്രതിരോധം. കുറ്റവാളികളെ സംരക്ഷിക്കാനുള്ള രക്ഷാകവചമായി മുഖ്യമന്ത്രി മാറി. അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് തെളിവുകൾ നശിപ്പിക്കാനാണ്. കേസ് അട്ടിമറിക്കുന്നതിന് വേണ്ടി തെളിവു നശിപ്പിക്കാൻ ആസൂത്രിത പദ്ധതി തയ്യാറാക്കുന്നുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ഇന്നു പുലർച്ചെയോടെയാണ് മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായത്. ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്.
എൻഫോഴ്സ്മെന്‍റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു. സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്.
സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും. ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]യുഎഇ കോണ്‍സുലില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന്
ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.