ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി പി എമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സി പി എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി പി എം -ന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തിൽ എം വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
advertisement
പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി വൈ എഫ് ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
പാലക്കാട് കൊപ്പം പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച അംഗത്തെ BJP സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയ ബിജെപി മെമ്പര്‍ക്ക് സസ്‌പെന്‍ഷൻ.
പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാര്‍ഡ് ബിജെപി മെമ്പര്‍ അഭിലാഷിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടി നയത്തിന് എതിരായി നിലപടെടുത്തതിന്റെ പേരില്‍ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് ആണ് സംഭവത്തിന് നടപടി എടുത്തത്.
കഴിഞ്ഞ ദിവസം ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിയത്. 17 സീറ്റുകളുള്ള പഞ്ചായത്തില്‍ സിപിഐഎം 7, മുസ്ലിം ലീഗ് 7, കോണ്‍ഗ്രസ് 3, ബിജെപി 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില.
