‘‘നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകു വിവാദങ്ങൾക്കു വഴിവച്ചു’’. ഇങ്ങനെയാണ് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. നിയമ ഭേദഗതി വിവാദമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നിയമസഭയിൽ ബിൽ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അപാകതകൾ പരിഹരിക്കുന്ന തീരുമാനങ്ങളും അതേ മന്ത്രിസഭാ യോഗത്തിലെടുത്തു. രണ്ട് അജണ്ടകളും പൂർത്തിയയതോടെ 10 മിനിറ്റ് കൊണ്ടു മന്ത്രിസഭാ യോഗം പിരിഞ്ഞു.
advertisement
Also Read ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ
അതേസമയം നിയമഭേദഗതി കൊണ്ടുവന്നപ്പോൾ മിണ്ടാതിരുന്ന സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രി പിൻവലിക്കൽ ഓർഡിനൻസ് കൊണ്ടു വന്നപ്പോഴും ഒന്നും പറഞ്ഞില്ലെന്നാണ് വിവരം. പാർട്ടി എതിർപ്പ് അറിയിച്ചതിനാലാണ് പ്രതികരിക്കാതിരുന്നതെന്നാണ് സി.പി.ഐ മന്ത്രിമാർ വിശദീകരിക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ച പിൻവലിക്കൽ ഓർഡിനൻസ് ഇന്നു ഗവർണർക്കു കൈമാറിയേക്കും. ഇനി പിൻവലിക്കൽ ഓർഡിൻസിൽ ഗവർണർ എന്തു നിലപാടെടുക്കുമെന്നതും നിർണായകമാണ്. നേരത്തെ മന്ത്രിസഭ അംഗീകരിച്ച നിയമ ഭേദഗതി മൂന്നാഴ്ചയ്ക്കു ശേഷമാണ് ഗവർണർ ഒപ്പുവച്ചത്.