Kerala Police Amendment Act | ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ

Last Updated:

നിയമസഭാ സമ്മേളനം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ഓർഡിനൻസിന് അംഗീകാരം നൽകണം. അല്ലാത്ത പക്ഷം ഓർഡിനൻസ് അസാധുവാകും.

തിരുവനന്തപുരം: കരിനിയമം എന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായതിനു പിന്നാലെ കേരള പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ ഒപ്പു വച്ച ഒരു ഓർഡിനൻസ് റദ്ദാക്കാൻ രണ്ടു മാർഗങ്ങളാണ് ഇനി സർക്കാരിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ ചേരാത്ത സാഹാചര്യങ്ങളിലും നിയമ നിർമ്മാണം നടത്താനാണ് സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്. ഭരണഘടനയുടെ 213 ാം വകുപ്പാണ് ഇതിനുള്ള അധികാരം സർക്കാരിന് നൽകുന്നത്. ഇതനുസരിച്ച് മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഗവർണർ ഓർഡനൻസ് പുറപ്പെടുവിക്കുന്നത്. ഈ ഓർഡിനൻസ് തൊട്ടടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ഓർഡിനൻസിന് അംഗീകാരം നൽകണം. അല്ലാത്ത പക്ഷം ഓർഡിനൻസ് അസാധുവാകും.
advertisement
ഗവർണർ ഒപ്പു വച്ച ഓർഡിനൻ‌സ് റദ്ദാക്കണമെന്ന പ്രമേയം നിയമസഭയിലാണ് അവതരിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രി നിശ്ചയിക്കുന്ന അംഗങ്ങൾക്കോ പ്രമേയം അവതരിപ്പിക്കാം. ഇതു പാസായാൽ ഓർഡിനൻസ് ഇല്ലാതാകും. മന്ത്രിസഭാ ശിപാർശയിൽ ഓർഡിനൻസ് റദ്ദാക്കണമെന്ന പ്രമേയം ഗവർണർക്ക് നൽകിയും ഓർഡിനൻസ് റദ്ദാക്കാം. ഈ രണ്ടു വഴികളാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിന് മുന്നിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police Amendment Act | ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement